പി.എസ്.സി. പൊതുപ്രാഥമിക പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

 

കോഴിക്കോട്‌: ജില്ലയില്‍ ഫെബ്രുവരി 25-ന്  1.30 മുതല്‍ 3.15 വരെ നടക്കുന്ന പത്താംതരം അടിസ്ഥാനമാക്കിയുള്ള പൊതു പ്രാഥമിക പരീക്ഷ (സ്റ്റേജ് 2)യില്‍ എന്‍.എസ്.എസ്. എച്ച്.എസ്.എസ്.മീഞ്ചന്ത(സെന്റര്‍ നമ്പര്‍ 4376) എന്ന പരീക്ഷാകേന്ദ്രത്തില്‍ ഹാജരാകേണ്ട രജി.നമ്പര്‍ Z 860001 മുതല്‍ Z 860200 വരെയുള്ള(200 പേര്‍) ഉദ്യോഗാര്‍ഥികളുടെ പരീക്ഷാകേന്ദ്രം ചില സാങ്കേതിക കാരണത്താല്‍ തളി സാമൂതിരി എച്ച്. എസ്.എസിലേക്ക് മാറ്റി.

ഈ കേന്ദ്രത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് സംബന്ധിച്ച് പ്രൊഫൈലില്‍ അറിയിപ്പും മെസ്സേജും്     നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അവര്‍ക്ക് ലഭിച്ച പഴയ ഹാള്‍ടിക്കറ്റുമായി പുതിയ കേന്ദ്രത്തില്‍ ഹാജരായി പരീക്ഷ എഴുതണം.

Comments

COMMENTS

error: Content is protected !!