പി എസ് സി പൊതു പ്രാഥമിക പരീക്ഷ

കോഴിക്കോട്: പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന പൊതു പ്രാഥമിക പരീക്ഷക്ക് കണ്‍ഫര്‍മേഷന്‍ നല്‍കിയ കോഴിക്കോട് ജില്ലയില്‍ അപേക്ഷ സമര്‍പ്പിച്ച  ഉദ്യോഗാര്‍ത്ഥികള്‍ ചോദ്യപേപ്പറിന്റെ മാധ്യമം, പരീക്ഷ എഴുതേണ്ട ജില്ല  എന്നിവയില്‍  മാറ്റം വരുത്തുന്നതിന് doclt.psc@kerala.gov.in എന്ന മെയിലിലോ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോഴിക്കോട് ജില്ലാ ഓഫീസിലോ ഡിസംബര്‍ 21 ന് വൈകീട്ട് അഞ്ചിനകം  ലഭിക്കത്തക്ക രീതിയില്‍  അപേക്ഷ  സമര്‍പ്പിക്കണമെന്ന് ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.  അപേക്ഷയില്‍  യൂസര്‍ ഐഡി,  മൊബൈല്‍ ഫോണ്‍ നമ്പര്‍, മാറ്റം വരുത്തേണ്ട ചോദ്യപേപ്പര്‍ മാധ്യമം, മാറ്റം  വരുത്തേണ്ടതായ ജില്ല എന്നിവ രേഖപ്പെടുത്തണം.   ഡിസംബര്‍ 21ന്  ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല.

Comments

COMMENTS

error: Content is protected !!