പി ടി ഉഷയെ കേരള കേന്ദ്ര സര്‍വകലാശാല ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു

പ്രശസ്ത ഇന്ത്യന്‍ അത്‌ലറ്റും പരിശീലകയുമായ ഒളിമ്പ്യന്‍ പി.ടി ഉഷയെ കേരള കേന്ദ്ര സര്‍വകലാശാല ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. പെരിയ കാമ്പസിലെ സബര്‍മതി ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ എച്ച് വെങ്കിടേശ്വരലുവാണ് ഉഷയ്ക്ക് ബിരുദം സമ്മാനിച്ചത്.

ഇതോടെ പയ്യോളി എക്‌സ്പ്രസ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന പിലാവുള്ളകണ്ടി തെക്കേപ്പറമ്പില്‍ ഉഷ ഇനി ഡോ. പി.ടി ഉഷ എന്നറിയപ്പെടും. സര്‍വകലാശാലയുടെ അഭിമാന പദവി നേടുന്ന ആദ്യത്തെ വ്യക്തിയാണ് ഡോ. പി.ടി ഉഷ.

ഉഷ രാജ്യത്തിന്റെ അഭിമാനമാണെന്നും യുവാക്കള്‍ക്ക് മാതൃകയാണെന്നും വൈസ് ചാന്‍സലര്‍ വെങ്കിടേശ്വരലു പറഞ്ഞു. അതാത് മേഖലകളില്‍ പ്രചോദിപ്പിക്കുകയും സംഭാവന ചെയ്യുകയും ചെയ്ത വിശിഷ്ട വ്യക്തികളെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടത് സര്‍വകലാശാലയുടെ കടമയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

1

Comments

COMMENTS

error: Content is protected !!