പി ഡി പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി

പി ഡി പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി. ജൂലൈ 10 വരെയാണ് സുപ്രീകോടതി അനുമതി നൽകിയിരിക്കുന്നത്. ഒരു മാസത്തേക്കാണ് അനുമതി ചോദിച്ചതെങ്കിലും സുപ്രീകോടതി രണ്ട് മാസത്തേക്ക് നൽകുകയായിരുന്നു. മുതിർന്ന അഭിഭാഷകനായ കബിൽ സിബലാണ് അദ്ദേഹത്തിന് വേണ്ടി സുപ്രീകോടതിയിൽ ഹാജരായത്.

കേരളത്തിലുള്ള പിതാവിനെ കാണാൻ വരാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. ജാമ്യ വ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ട് മഅദനി സമർപ്പിച്ച ഹർജി ഇന്നാണ് പരിഗണിച്ചത്. കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ആയുർവേദ ചികിത്സ അനിവാര്യമാണ്. പിതാവിന്റെ ആരോഗ്യ നില വഷളായതിനാൽ അദ്ദേഹത്തെ കാണണം. കേസ് വിചാരണ നടപടിയിലേക്ക് കടക്കുന്നതിനാൽ കർണാടകയിൽ ഇനി കഴിയേണ്ട കാര്യമില്ലെന്നും മഅദനി ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.  

ഇളവനുവദിച്ചാൽ മഅ്ദനി എങ്ങോട്ടും രക്ഷപെടില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചും കർണാടക സർക്കാർ വാദങ്ങൾ തള്ളിയും സുപ്രീകോടതി അനുമതി നൽകുകയായിരുന്നു. നേരത്തെ കർണാടക സർക്കാർ മഅ്ദനിക്ക് ഇളവ് അനുവദിക്കുന്നതിനെ എതിർത്ത് കർണാടക സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

 

Comments

COMMENTS

error: Content is protected !!