പുരസ്ക്കാരങ്ങളുടെ നിറവിൽ മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രം


മേപ്പയ്യൂർ : മികച്ച ഗുണനിലവാര സേവനത്തിനുള്ള ദേശീയ പുരസ്ക്കാരമായ നേഷനൽ ക്വാളിററി അഷൂറൻസ് സ്റ്റാൻഡേഴ്സ് (എൻ ക്യു എ എസ്സ് ) അവാർഡ്, സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരമായ കെ എ എസ്സ് എച്ച്
(കേരള അക്രഡിറ്റേഷൻ സ്റ്റാൻഡേഡ്സ് ഫോർ ഹോസ്പിറ്റൽ) അവാർഡ് എന്നിവ മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രം കരസ്ഥമാക്കി.

കോഴിക്കോട് ടാഗോർ  ഹാളിൽ നടന്ന സമ്മേളനത്തിൽ ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജിന്റെ സാന്നിദ്ധ്യത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശിയിൽ നിന്നും  മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ, വൈസ് പ്രസിഡണ്ട് എൻ പി ശോഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ വി പി രമ മെമ്പർ ഇ കെ റാബിയ, മെഡിക്കൽ ഓഫിസർ ഡോ വി വി വിക്രം, എച്ച് ഐ സതീശൻ, ആരോഗ്യ വനിതാ ശിശുവികസനവകുപ്പു ജീവനക്കാർ എന്നിവർ ചേർന്നു ഏറ്റുവാങ്ങി.

Comments

COMMENTS

error: Content is protected !!