പുളിയഞ്ചേരി മുസ്ലിം ലീഗ് ഓഫീസ് അക്രമിച്ചവരെ ഉടൻ അറസ്റ്റു ചെയ്യുക: മുസ്ലിം ലീഗ്


കൊയിലാണ്ടി: പുളിയഞ്ചേരിയിലെ മുസ്ലിം ലീഗ് ഓഫീസ് അക്രമിച്ചു നാശനഷ്ടം ഉണ്ടാക്കിയ അക്രമികളെ പോലീസ് ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വർഷങ്ങൾക്ക് മുൻപ് കൊയിലാണ്ടി മേഖലയിൽ ഉണ്ടായിരുന്ന ഗുണ്ടാ അക്രമങ്ങൾ എല്ലാം ഇല്ലാതാക്കി സമാധാനന്തരീക്ഷം നില നിർത്തി പോരുന്ന ഈ അവസരത്തിൽ ഒരു കാരണവുമില്ലാതെ മുസ്ലിം ലീഗ് ഓഫീസ് അക്രമിച്ച് നാശനഷ്ടമുണ്ടാക്കിയതിൻ്റെ പിന്നിൽ ആരാണെന്ന് കണ്ടത്തണമെന്നും, കൊയിലാണ്ടിയിലെ സമാധാനന്തരീക്ഷം ഇല്ലാതാക്കാനുള്ള ശക്തികളെ തിരിച്ചറിഞ്ഞ് ശക്തമായ നടപടി എടുക്കണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.

ഇതിനു മുൻപും പുളിയഞ്ചേരിയിലെ ലീഗ് ഓഫീസ് പാടെ തകർത്തിരുന്നു. പാർട്ടി പ്രവർത്തകർ പുനർനിർമ്മിച്ച ഓഫീസാണ് ഇപ്പോൾ വീണ്ടും അക്രമിക്കപ്പെട്ടത്. ന്യൂ ഇയർ ആഘോഷവും ഉത്സവങ്ങളുമെല്ലാം വരാനിരിക്കുമ്പോൾ അക്രമം അഴിച്ചുവിട്ട് ജനങ്ങളെ ഭീതിയിലാഴ്ത്താനുള്ള ശ്രമം അവസാനിപ്പിക്കാൻ കൊയിലാണ്ടിയിലെ പോലീസ് തയ്യാറാവണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ മുനിസിപ്പൽ ഭാരവാഹികളായ കെ.എം.നജീബ്, അൻവർ ഇയ്യഞ്ചേരി ,ടി.കെ.റഫീഖ്, ബാസിത്ത് മിന്നത്ത്, സലാം ഓടക്കൽ എന്നിവർ പങ്കെടുത്തു.

Comments
error: Content is protected !!