LOCAL NEWS
പുസ്തകക്കൂട് തുടങ്ങി ; മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡണ്ട് എൻ പി ശോഭ ഉദ്ഘാടനം ചെയ്തു
മേപ്പയ്യൂർ : ജില്ലാ ലൈബ്രറി കൗൺസിൽവാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മഞ്ഞക്കു ളം വി.പി കൃഷ്ണൻ മാസ്റ്റർ സ്മാരക ഗ്രന്ഥാലയത്തിന് അനുവദിച്ച പുസ്തകക്കൂട് എളമ്പിലാട് അംഗനവാടിക്ക് സമീപം ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡണ്ട് എൻ പി ശോഭ ഉദ്ഘാടനം ചെയ്തു
വാർഡ് മെമ്പർ പി.പ്രകാശൻ അദ്ധ്യക്ഷനായി. ആദ്യ പുസ്തക വിതരണം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എ.എ. സുപ്രഭ ദീപികക്ക് നൽകി നിർവ്വഹിച്ചു എ.എം കുഞ്ഞിരാമൻ, വി മിഥുൻ, ടി.സി നാരായണൻ , പി.എം ലക്ഷ്മണൻ , സി.പി ബാബു, പി ഗോപാലൻ ഇരജീഷ് പി. സിന്ധു എന്നിവർ സംസാരിച്ചു
Comments