പെട്രോൾ വില കേരളത്തിലും 100 രൂപയിലേക്ക്
ഇന്ധന വില വർധനവ് നിയന്ത്രണമില്ലാതെ തുടരുന്നു. സംസ്ഥാനത്ത് പെട്രോൾ വില 100 ന് അരികിലെത്തി.
ഞായറാഴ്ച പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്.
പെട്രോളിന് തിരുവനന്തപുരം നഗരത്തിൽ 99. 20 രൂപയും ഡീസലിന് 94. 47 രൂപയുമായി. കൊച്ചിയിൽ 97.32 രൂപയും 92. 71 രൂപയും കോഴിക്കോട്ട് 97.63, 93.02 രൂപയുമാണ് ഈടാക്കിയത്. പ്രീമിയം പെട്രോൾ വില തിരുവനന്തപുരത്ത് 102.58 രൂപയും കാസർകോട്ട് 101.82 രൂപയുമായി. ഈമാസം 11 വണയായി പെട്രോളിന് 2.99 രൂപയും ഡീസലിന് മൂന്ന് രൂപയും കൂട്ടി.
രാജസ്ഥാനിലെ ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തി ജില്ലയായ ശ്രീ ഗംഗാ നഗറിൽ പെട്രോൾ 108.37 രൂപയിലേക്കും ഡീസൽ 101.12 രൂപയിലേക്കും എത്തി. അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു കാശ്മീരിലും ലഡാക്കിലും പെട്രോൾ വില 100 കടന്നു.
വിവിധ നഗരങ്ങളിലെ പെട്രോൾ വില
ജയ്‌പുർ (രാജസ്ഥാൻ) 103.88
ഭോപാൽ (മധ്യപ്രദേശ്) 105.43
മുംബൈ (മഹാരാഷ്ട്ര) 103.36
വിശാഖപട്ടണം (ആന്ധ്രാപ്രദേശ്) 102.16
ഹൈദരാബാദ് (തെലങ്കാന) 101.04
ബംഗളൂരു (കർണാടകം) 100.47
ശ്രീനഗർ (ജമ്മു- കശ്മീർ)- 100. 26.
ലേ (ലഡാക്) – 102. 72