CALICUTDISTRICT NEWS
പെരുന്നാൾ നമസ്ക്കാരത്തിന് പോകാൻ ഇസ്തിരിയിടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
മലപ്പുറം: വസ്ത്രം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു. മലപ്പുറം-പാലക്കാട് ജില്ലാതിർത്തിയായ കൈപ്പുറം സ്വദേശി കാവതിയാട്ടിൽ വീട്ടിൽ മുഹമ്മദ് നിസാർ (33) ആണ് മരിച്ചത്. പള്ളിയിലേക്ക് പോകാനായി വസ്ത്രം ഇസ്തിരി ഇടുന്നതിന് ഇടയിൽ അയേൺ ബോക്സിൽ നിന്നും വൈദ്യുതാഘാതമേൽക്കുകയായിരുന്നു.
നിസാർ ഷോക്കേറ്റ് വീണു കിടക്കുന്നത് ഭാര്യയാണ് ആദ്യം കണ്ടത്. പെട്ടെന്ന് തന്നെ വളാഞ്ചേരിയിലെ നിസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിസാറും ഭാര്യയും ഒരു കുട്ടിയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
കൊപ്പം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Comments