കേന്ദ്രമന്ത്രി യിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി

കോഴിക്കോട്: കേന്ദ്ര മന്ത്രിയിൽ നിന്നും വടയക്കണ്ടി നാരായണൻ ദേശീയ അധ്യാപക പുരസ്കാരം ഏറ്റുവാങ്ങി. ശ്രീ അരബിന്റോ സൊസൈറ്റിയുടെ ടീച്ചർ ഇന്നോവേഷൻ പുരസ്കാരമാണ് ഡെൽഹി മനേക് ഷാ സെന്ററിൽ നിന്നും കേന്ദ്ര മാനവ ശേഷി വികസന വകുപ്പ് മന്ത്രി അരവിന്ദ് പൊക്രിയാൽ നിക്ഷാങ്കിൽ നിന്നും നാരായണൻ ഏറ്റു വാങ്ങിയത്. ഭാരതീയ സംസ്കാരത്തിന്റെ മഹത്തായതും മാതൃകാപരവും ആയ പൈതൃകത്തെയും നേട്ടങ്ങളുടെയും അധ്യാപകർ മനസ്സിലാക്കുകയും പുതിയ തലമുറയിലേക്ക് പകർന്നു നൽകുകയും ചെയ്യണം എന്ന് മന്ത്രി പറഞ്ഞു. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ ചെയർ പേഴ്സൺ ഡോ. സത്ബിർ ബേദി അധ്യക്ഷം വഹിച്ചു. നീതി ആയോഗ് സ്പെഷ്യൽ സെക്രട്ടറി യദുവെന്ദ്ര മാത്തൂർ, ഡിപ്പാർട്ടുമെന്റ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ആൻഡ് ലിറ്ററസി സെക്രട്ടറി റീന റേ, സഞ്ജയ് അവസ്തി, സമ്പ്രന്ത് ശർമ്മ സംസാരിച്ചു. വിദേശ പ്രതിനിധികൾ, മാനവ വിഭവശേഷി വികസന വകുപ്പ് ഉദ്യോസ്ഥർ, വിവിധ യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാർ, മുൻ വർഷത്തെ ദേശീയ അധ്യാപക പുരസ്കാര ജേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബ്ധിച്ചു. തലേ ദിവസം നടന്ന ചടങ്ങിൽ തങ്ങളെ പുരസ്കാരത്തിന് അർഹരാക്കിയ പ്രവർത്തനങ്ങൾ അധ്യാപകർ സദസിന് മുമ്പാകെ അവതരിപ്പിച്ചു.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി ലഭിച്ച മൂന്നു ലക്ഷം നോമിനേഷനുകളിൽ  നിന്നാണ് അറുപത്തി രണ്ടു പേരെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.കേരളത്തിൽ നിന്നും നാരായണൻ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച പരിസ്ഥിതി പ്രവർത്തനത്തിനുള്ള കേരള സർക്കാരിന്റെ വനമിത്ര പുരസ്കാരത്തിനും നാരായണൻ ഈവർഷം അർഹനായിരുന്നു. കോഴിക്കോട് ജില്ലയിൽ നടപ്പാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ കോർഡിനേറ്റർ എന്ന നിലയിൽ ചെയ്ത നിരവധി പ്രവർത്തനങ്ങളാണ് നാരായണനെ അവാർഡുകൾക്ക് അർഹനാക്കിയത്. വടകര, തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനാണ്.
Comments

COMMENTS

error: Content is protected !!