ആനി രാജയ്ക്ക് പിന്തുണയുമായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. രാജ്യത്തെവിടെ ആയാലും വീഴ്ച ഉണ്ടായാൽ പോലീസ് വിമര്ശിക്കപ്പെടണമെന്ന് ഡി രാജ പറഞ്ഞു. കേരളത്തിലായാലും യുപിയിലായാലും വീഴ്ച സംഭവിച്ചാൽ പോലീസ് വിമർശിക്കപ്പെടണം. അതാണ് പാർട്ടി നിലപാടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ കേരള പോലീസിനെതിരെ സിപിഐ ദേശീയ നേതാവ് ആനി രാജ ഉന്നയിച്ച വിമർശനങ്ങളെ തള്ളിക്കൊണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു.വിമർശനം ഉന്നയിക്കാനും പോലീസിനെ ചോദ്യം ചെയ്യാനും കഴിയും അതാണ് പാർട്ടി നിലപാടെന്നാണ് ഡി രാജ വ്യക്തമാക്കിയത്.
Comments