LOCAL NEWS

പെൻഷനേഴ്‌സ് സമ്മേളനം

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ, ചേമഞ്ചേരി യൂനിറ്റ് വാർഷിക സമ്മേളനം, ജില്ലാ വൈസ് പ്രസിഡന്റ് രാഘവൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ഒ കെ വാസു അധ്യക്ഷനായിരുന്നു. സെക്രട്ടറി ബാലകൃഷ്ണൻ റിപ്പോർട്ടവതരിപ്പിച്ചു. ട്രഷറർ ഉണ്ണി മാടഞ്ചേരി വരവു ചെലവു കണക്കും ടി നളിനി അനുശോചന പ്രമേയവും അവതരിപ്പിച്ചു.എൻ കെ കെ. മാരാർ, ഇ ഗംഗാധരൻ, പി. ദാമോദരൻ, പി പി വാണി, വി എം ലീല, പി ബാലഗോപാലൻ സംസാരിച്ചു.
പി ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു .പുതിയ ഭാരവാഹികളായി ഒ കെ വാസു പ്രസിഡന്റ്, വി പി ബാലകൃഷ്ണൻ സെക്രട്ടറി, ഉണ്ണി മാടഞ്ചേരി ട്രഷറർ, എന്നിവരെ തെരഞ്ഞെടുത്തു. മുപ്പതാം വാർഷിക സമ്മേളനമാണ് ചേമഞ്ചേരിയിൽ നടന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button