അധ്യയന ദിനങ്ങള്‍ നഷ്ടമാവില്ല; സ്‌കൂളുകളില്‍ ഇനി ശനിയാഴ്ചയും പ്രവൃത്തിദിനം; ഓണപ്പരീക്ഷയില്‍ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്ന് വിദ്യാലയങ്ങളില്‍ അധ്യയനദിനങ്ങള്‍ നഷ്ടമായത് പരിഹരിക്കാന്‍ സര്‍ക്കാര്‍. ശനിയാഴ്ചകളും പ്രവൃത്തിദിവസമാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നഷ്ടമായ അധ്യയന ദിവസങ്ങളുടെ എണ്ണമനുസരിച്ച് ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കാനാണ് നിര്‍ദ്ദേശം.

 

ഓണപ്പരീക്ഷ നിശ്ചയിച്ച തിയതിയില്‍ മാറ്റമില്ലാതെ നടക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഡി.ഡി.ഇമാര്‍ക്ക് നല്‍കിയത്.

 

ഓഗസ്റ്റ് 26നാണ് ഓണപ്പരീക്ഷ നിശ്ചയിച്ചിരുന്നത്. എന്നാല്‍, അടുപ്പിച്ച് അവധി നല്‍കേണ്ടി വന്നതിനാല്‍ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും പരീക്ഷമാറ്റുന്നത് വാര്‍ഷിക അധ്യയന കലണ്ടറിനെ ബാധിക്കും. അതിനാല്‍ പരീക്ഷമാറ്റേണ്ടന്നാണ് തീരുമാനം.

 

ഈ വര്‍ഷം സ്‌കൂളുകളില്‍ 220 അധ്യയന ദിനങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ മഴക്കെടുതിമൂലം പ്രവൃത്തി ദിനങ്ങളില്‍ വിദ്യാലയങ്ങളില്‍ അധ്യയനം നടത്താനായില്ല. ഈ സാഹചര്യത്തിലാണ് ശനിയാഴ്ച കൂടി പ്രവൃത്തി ദിനമാക്കി മാറ്റാന്‍ തീരുമാനമായത്. രണ്ടാം ശനി ഒഴികെയുള്ള എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിനമാക്കും. ഇത് സംബന്ധിച്ച് അതത് ഡി.ഡി.ഇമാര്‍ വിദ്യാലയങ്ങള്‍ക്ക് ഉത്തരവ് നല്‍കും.
Comments

COMMENTS

error: Content is protected !!