LOCAL NEWS

പൊതു ഇടങ്ങളിലും, സ്ഥാപനങ്ങളിലും സ്ത്രീകൾക്ക് പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും, ഈ കാര്യത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സജീവ ഇടപെടൽ ഉണ്ടാവണമെന്നും കേരള മഹിളാസംഘം കൊയിലാണ്ടി മണ്ഡലം സമ്മേളനം

പൊതു ഇടങ്ങളിലും, സ്ഥാപനങ്ങളിലും സ്ത്രീകൾക്ക് പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും, ഈ കാര്യത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സജീവ ഇടപെടൽ ഉണ്ടാവണമെന്നും കേരള മഹിളാസംഘം കൊയിലാണ്ടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. കെ.പത്മിനി പതാക ഉയർത്തി. NFI W ദേശീയ കൗൺസിൽ അംഗം പി.പി വിമല ടീച്ചർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.ടി. കല്യാണി ടീച്ചർ, കെ.പത്മിനി, ഇ.കെ. അജിത്ത്, കെ.എസ് രമേഷ് ചന്ദ്ര, എന്നിവർ പ്രസംഗിച്ചു. എൻ.കെ. വിജയഭാരതി അധ്യക്ഷത വഹിച്ചു. കെ.എം. ശോഭ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് – വിജയഭാരതി എൻ.കെ.വൈ. പ്രസിഡണ്ടുമാർ.റസിയ ഫൈസൽ, ആഷ മധുപാൽ സിക്രട്ടറി – ശോഭ കെ.എം.
ജോ.സി ക്രട്ടറിമാർ . ദിവ്യ ശെൽവരാജ്. സ്മിത പി.എം. ട്രഷറർ . ഷീല.പി.കെ. എന്നിവരെ തെരഞ്ഞെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button