KOYILANDILOCAL NEWS
പൊയിൽക്കാവിൽ അടിപ്പാത അനിവാര്യം; കലക്ടറേറ്റ് ധർണ്ണ നടത്തി
പൊയിൽക്കാവിൽ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് നാഷണൽ ഹൈവെ ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റ് ധർണ്ണ നടത്തി. ആക്ഷൻ കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളും ചേർന്ന് കലക്ടർക്ക് നിവേദനം നൽകുകയും ചെയ്തു. ധർണ്ണ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പി ജീവാനന്ദൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.എം കോയ, മെന്പർമാരായ സുധ കാവുങ്കൽ പൊയിൽ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് സഹദേവൻ കണക്കശ്ശേരി, കെ. ഗീതാനന്ദൻ, മുരളി തോറോത്ത്, കെ. ദാമോദരൻ, തസ്ലിന നാസർ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് ഗീത കരോൽ, ബിന്ദു മുതിരക്കണ്ടത്തിൽ, ബീന കുന്നുമ്മൽ തുടങ്ങിയവർ നേതൃത്വം നൽകി. ബേബി സുന്ദർരാജ് സ്വാഗതവും കെ രമേശൻ നന്ദിയും പറഞ്ഞു.
Comments