LOCAL NEWS
പോക്കറ്റടിസംഘം അറസ്റ്റിൽ
കോഴിക്കോട്: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനിലും തിരക്കുള്ള സ്ഥലങ്ങളിലും പോക്കറ്റടി പതിവാക്കിയ തൃശൂർ അഞ്ചേരി സ്വദേശി സേവ്യർ (58), തൈക്കാട്ടുശ്ശേരി സ്വദേശി വേണുഗോപാൽ (52) എന്നിവരെ കോഴിക്കോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കൂട്ടാളികൾക്കായി പൊലീസ് അന്വേഷണമാരംഭിച്ചു. എസ്.ഐ പി. ജംഷീദ്, ആർ.പി.എഫ് ഇൻസ്‍പെക്ടർ ഉപേന്ദ്രകുമാർ, എസ്.ഐ സുനിൽ കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Comments