പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; കോഴിക്കോട്ട് വനിതാ എസ് ഐയ്ക്ക് അടക്കം പരിക്ക്

കോഴിക്കോട്: പോലീസിന്റെ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കോഴിക്കോട് ബാലുശ്ശേരിക്ക് സമീപമാണ് അപകടമുണ്ടായത്. താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ജീപ്പാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

വാഹനത്തിൽ ഉണ്ടായിരുന്ന എസ് ഐ രമ്യ, ഡ്രൈവർ രജീഷ്, പിആർഒ ഗിരീഷ്, എന്നിവർക്ക് പരിക്കേറ്റു. മൂന്ന് പേരെയും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല. വടകരയിൽ ഔദ്യോഗിക യോഗത്തിന് പോകുകയായിരുന്ന പോലീസ് സംഘമാണ് അപകടത്തിൽപ്പെട്ടത്.

Comments

COMMENTS

error: Content is protected !!