പോലീസ് സ്മൃതി ദിനം ആചരിച്ചു
ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ വീരമൃത്യു വരിച്ച സേനാംഗങ്ങളുടെ സ്മരണ പുതുക്കി പോലീസ് സ്മൃതി ദിനത്തിൽ കോഴിക്കോട് റൂറൽ ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ സ്മൃതി ദിന പരേഡും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. കീഴരിയൂർ പോലീസ് ഡി എച്ച് ക്യു പരേഡ് ഗ്രൗണ്ടിൽ നടന്ന സ്മൃതി ദിന പരേഡിൽ ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസാമി ഐ പി എസ് സ്മൃതി മണ്ഡപത്തിൽ പുഷ്പചകം അർപ്പിച്ചു.
ശേഷം പോലീസ് സംഘടനകളുടെ സഹകരണത്തോടെ കോഴിക്കോട് ഗവ.വുമൺ & ചൈൽഡ് ആശുപത്രിയുമായി ചേർന്ന് ഡി എച്ച് ക്യു കാമ്പിൽ വച്ച് നടത്തിയ രക്തദാന ക്യാമ്പിൽ 60 ഓളം സേനാംഗങ്ങൾ രക്തം ദാനം നൽകി. രക്തദാന ക്യാമ്പ് ജില്ലാ പോലീസ് മേധാവി ആർ. കറുപ്പ സാമി ഐ പി എസ് രക്തദാനം നടത്തി ഉദ്ഘാടനം ചെയ്തു . അസീഷണൽ എസ് പി പ്രദീപ് കുമാർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ഡി സി ബി ഹരിദാസൻ , കെ പി എ സംസ്ഥാന വൈസ് പ്രസിഡന്റ് അഭിജിത്ത്, മെഡിക്കൽ ഓഫീസർ അഫ്സൽ , ഗഫൂർ സി, രജീഷ് ചേമേരി എന്നിവർ സംസാരിച്ചു.
ഈ മാസം 31 വരെ നീണ്ടു നിൽക്കുന്ന സ്മൃതി ദിനാചരണ പരിപാടിയുടെ ഭാഗമായി എസ് പി സി കാഡറ്റുകൾക്കായി പോലീസ് ക്യാമ്പിൽ വച്ച് ഒക്ടോബർ 22 ന് ആയുധ പ്രദർശനവും ഒക്ടോബർ 25 ന് ഒളിമ്പ്യൻ നോഹ നിർമ്മൽ ടോം പക്കെടുക്കുന്ന മിനി മാരത്തോൺ , വിവിധ കായിക മത്സരങ്ങളും സംഘടിപ്പിക്കാൻ തീരുമാനിച്ചുവെന്ന് ഭാരവാഹികൾ അറിയിച്ചു.