CALICUTDISTRICT NEWSMAIN HEADLINES
പോളിംഗ് സ്റ്റേഷനുകളിൽ കോവിഡ് ക്രമീകരണങ്ങൾ അന്തിമഘട്ടത്തിൽ
തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുള്ള ക്രമീകരണങ്ങൾ അന്തിമഘട്ടത്തിൽ. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെപോളിംഗ് സ്റ്റേഷനുകൾ അണുവിമുക്തമാക്കി. പോളിംഗ് ബൂത്തിന് മുൻപിൽ വോട്ടർമാർക്ക് സാമൂഹിക അകലം പാലിച്ച് ക്യൂ നിൽക്കുന്നതിന് ഒരുമീറ്റർ അകലത്തിൽ പ്രത്യേകം മാർക്ക് ചെയ്തു.
ഹരിതചട്ടം പൂർണമായും പാലിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ വസ്തുക്കളാണ് പോളിംഗ് ബൂത്തുകളിൽ ഉപയോഗിക്കുക.
പോളിംഗ് കേന്ദ്രങ്ങളായ സ്കൂളുകൾ കോവിഡിനെ തുടർന്ന് മാസങ്ങളായി അടഞ്ഞു കിടക്കുന്നതിനാൽ പരിസരം കാടുവെട്ടി വൃത്തിയാക്കുന്നുണ്ട്.
പോളിംഗ് ബൂത്തിന് പുറത്ത് വെള്ളം, സോപ്പ് എന്നിവയും അകത്ത് സാനിറ്റൈസറും ഒരുക്കുന്നുണ്ട്. കോവിഡ് പോസിറ്റിവ് ആയവർക്കും ക്വാറൻ്റീനിൽ കഴിയുന്നവർക്കും വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തിക്കഴിഞ്ഞു.ഒരു പോളിംഗ് സ്റ്റേഷനിൽ നാല് പോളിംഗ് ഉദ്യോഗസ്ഥരും ഒരു അറ്റൻഡന്റും ഒരു പൊലീസ് ഉദ്യോഗസ്ഥനുമാണ് ഉണ്ടാവുക. ബൂത്ത് ഏജന്റ്മാരുടെ എണ്ണം പത്തിൽ കൂടാൻ പാടില്ല. ഏജന്റ്മാരുടെ ഇരിപ്പിടം സാമൂഹ്യ അകലം പാലിച്ചാണ് ക്രമീകരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ക്യു ഉണ്ടാവും. മറ്റുള്ളവർക്ക് പ്രത്യേക ക്യൂ നിർബന്ധമല്ല. പോളിംഗ് സ്റ്റേഷനിൽ നിശ്ചിത ദൂരപരിധിക്ക് പുറത്ത് സ്ഥാനാർഥികളും മറ്റും സ്ലിപ്പ് വിതരണം നടത്തുന്നുണ്ടെങ്കിൽ അവിടെ വെള്ളം, സോപ്പ്, സാനിറ്റൈസർ എന്നിവ കരുതണം.

Comments