CRIME
പ്രകൃതി വിരുദ്ധപീഢനം പ്രതിയെ റിമാന്‍ഡ് ചെയ്തു
കൊയിലാണ്ടി: : സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഢനത്തിന് വിധേയമാക്കിയ പ്രതിയെ പോക്‌സോ നിയമപ്രകാരം കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ കൊയിലാണ്ടി കോടതി 14 ദിവസേത്തേക്ക് റിമാന്റ് ചെയ്തു. നന്തിസ്വദേശി കാഞ്ഞിരകുറ്റി മുസ്തഫയാണ് റിമാന്റിലായത്. കല്ല്യാണ വീടുകളില്‍ വെപ്പുകാരനായ പ്രതി, പലതവണയായി ഇത്തരം പ്രവൃത്തി നടത്തിയതായി പരാതിയുണ്ടായിരുന്നു.
കേസില്‍ പ്രതിയാവുന്നത് ആദ്യമായിട്ടാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പൊരിച്ച കോഴിയും,ഷവര്‍മ്മയും, കാശും ഒക്കെ കൊടുത്താണ് ഇയാള്‍കുട്ടികളെ പ്രലോഭിപ്പിക്കുന്നത്. മുസ്തഫക്ക് രണ്ട് ഭാര്യമാരുണ്ട്. കൊയിലാണ്ടി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
Comments