CRIME
പ്രണയാഭ്യാർത്ഥന നിരസിച്ചു; തലശ്ശേരിയിൽ അമ്മക്കും മകൾക്കും വെട്ടേറ്റു
തലശ്ശേരിയിൽ അമ്മക്കും മകൾക്കും വെട്ടേറ്റു. ഉസംമൊട്ട സ്വദേശി ഇന്ദുലേഖയ്ക്കും മകൾ പൂജയ്ക്കുമാണ് വെട്ടേറ്റത്. പ്രണയാഭ്യാർത്ഥന നിരസിച്ചതാണ് ആക്രമകാരണമെന്നാണ് സംശയിക്കപ്പെടുന്നത്. പൂജയുടെ പരിക്ക് ഗുരുതരമാണ്. വയറ്റിലാണ് കത്തികൊണ്ട് ആഴത്തിൽ പരിക്കേറ്റിരിക്കുന്നത്. അമ്മയ്ക്ക് കഴുത്തിലാണ് മുറിവ്. സംഭവത്തിൽ ചെറുകല്ലയി സ്വദേശി ജിനേഷിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
ഇന്ന് രാത്രി എട്ടുമണിയോടെയാണ് പ്രതി ഇവരുടെ വീട്ടിലെത്തിയത്. തുടർന്ന് പൂജയുമായി സംസാരിക്കണമെന്ന് അമ്മയോട് ആവശ്യപ്പെട്ടു. തുടർന്ന് സംസാരിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ ഒളിപ്പിച്ചുവെച്ച കത്തി കൊണ്ട് പൂജയെ കുത്തുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ഇന്ദുലേഖയ്ക്കും കുത്തേറ്റു. പ്രണയത്തിൽ നിന്ന് പൂജ പിന്മാറിയതാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
Comments