പ്രത്യേക വോട്ടർപട്ടിക പുതുക്കൽ യജ്ഞം: ക്യാമ്പയിൻ നാളെ ( നവംബർ 26 ) ആരംഭിക്കും

പ്രത്യേക വോട്ടർപട്ടിക പുതുക്കൽ യജ്ഞം 2023 മായി ബന്ധപ്പെട്ട റിവിഷൻ പ്രവർത്തനങ്ങളുടെ ക്യാമ്പയിൻ നാളെ( നവംബർ 26) മുതൽ ആരംഭിക്കും. നവംബർ 26, 27, ഡിസംബർ 3, 4 തിയ്യതികളിൽ താലൂക്ക്/ വില്ലേജ് തലങ്ങളിലാണ് ക്യാമ്പയിൻ നടക്കുന്നത് .

17 വയസ്സ് പൂർത്തിയായ എല്ലാവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് മുൻകൂറായി അപേക്ഷ സമർപ്പിക്കാം. എല്ലാ വോട്ടർമാർക്കും കരട് വോട്ട്ർ പട്ടിക പരിശോധിക്കാവുന്നതും വോട്ടർപട്ടികയിൽ പേരുണ്ടെന്ന് ഉറപ്പുവരുത്താവുന്നതുമാണെന്ന് ഡെപ്യൂട്ടി കലക്ടർ (ഇലക്ഷൻ) അറിയിച്ചു. ക്യാമ്പയിനിൽ ആധാർ-വോട്ടർ ഐ ഡി ബന്ധിപ്പിക്കുന്നതിനുളള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

Comments

COMMENTS

error: Content is protected !!