പ്രവാസികളെകൊള്ളയടിക്കുന്ന  വിമാനകമ്പനികളുടെ നടപടി അവസാനിപ്പിക്കണം; പ്രവാസി സംഘം

 

പയ്യോളി: പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ ക്രൂരമായ നടപടി അവസാനിപ്പിക്കുന്നതിന്  കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള പ്രവാസി സംഘം പയ്യോളി ഏരിയാ സമ്മേളനംആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം ഷാഫിജ സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ എം ടി അബ്ദുള്ള കുട്ടി,സാലിഹ്കോയ,ഭാനുമതിഎന്നിവരടങ്ങിയപ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ജില്ലാ പ്രസിഡന്റ്‌ എം സുരേന്ദ്രൻ സംഘടനാ റിപ്പോർട്ട്അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മഞ്ഞക്കുളം നാരായണൻ സംസാരിച്ചു.  വി സുരേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി വി  വി സുരേഷ് (പ്രസിഡന്റ്‌),  എസ് പി  രമേശൻ(സെക്രട്ടറി), സാലിഹ് കോയ(ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

Comments

COMMENTS

error: Content is protected !!