CALICUTDISTRICT NEWS
കലാലയത്തില്‍ പ്രതിഭാസംഗമം
കൊയിലാണ്ടി : പൂക്കാട് കലാലയത്തില്‍ പ്രതിഭാസംഗമം സംഘടിപ്പിച്ചു. സ്‌കൂള്‍ കലോത്സവത്തില്‍ ഉപജില്ലാതലം മുതല്‍ സമ്മാനിതരായ കലാലയം വിദ്യാര്‍ഥികളെയും ‘ഓടുന്നോന്‍’ ചലച്ചിത്രശില്പികളെയും പ്രതിഭാ സംഗമത്തില്‍ അനുമോദിച്ചു. പ്രശസ്ത നാടക സംവിധായകനും നടനുമായ എം.കെ.സുരേഷ് ബാബു സംഗമം ഉദ്ഘാടനം ചെയ്തു.
കലാലയം പ്രസിഡന്റ് യു.കെ.രാഘവന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ശിവദാസ് ചേമഞ്ചേരി, പി.ടി.എ.പ്രസിഡന്റ് കെ.സുധീഷ്, കെ.ശ്രീനിവാസന്‍, പി.അച്ച്യുതന്‍, സംവിധായകന്‍ നൗഷാദ് ഇബ്രാഹിം, രവി കാപ്പാട്, സുധന്‍ വെങ്ങളം എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സമ്മാനിതരായ കലാലയം വിദ്യാര്‍ഥികളുടെ കലാപരിപാടികളും ‘ബ്ലു അമ്പ്രല’ നാടകവും അരങ്ങേറി.
Comments