KOYILANDILOCAL NEWS
പ്രശ്ന പരിഹാരം സംഘർഷമല്ല സമന്വയമാണ്
പേരാമ്പ്ര: സമന്വയ ഭാവനയോടെ സമൂഹത്തെ സമീപിക്കാൻ സാഹിത്യകാരന് കഴിയണമെന്നും പ്രശ്നങ്ങൾക്ക് പരിഹാരം സംഘർഷത്തിലൂടെയല്ല ചർച്ചയിലൂടെയാണ് വേണ്ടതെന്നും പ്രൊഫ സി പി അബൂബക്കർ പറഞ്ഞു. സിൽവർ കോളേജ് ഡേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേരള സാഹിത്യ അക്കാദമി ജനറൽ സെക്രട്ടറി കൂടിയായ സി പി അബൂബക്കർ. പ്രിൻസിപ്പൽ പ്രഫ: വി അബ്ദുള്ള അദ്ധ്യക്ഷനായിരുന്നു. കോളേജ് ഗവേണിങ്ങ് ബോഡി സെക്രട്ടറി ഡോ: പി ടി അബ്ദുൾ അസീസ്, ചെയർമാൻ ഏ കെ തറുവയി ഹാജി, വി എസ് രമണൻ, ടി ഷിജുകുമാർ, എം എം വിശാഖ് എന്നിവർ സംസാരിച്ചു. സ്റ്റാഫ് അഡ്വൈസർ കെ ടി ബിനീഷ് സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ കെ പി അമീർ നന്ദിയും പറഞ്ഞു. വിവിധ കലാ -സാഹിത്യ മത്സര വിജയികൾക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു. കലാപരിപാടികളും അവതരിപ്പിച്ചു.
Comments