പ്രാദേശിക മാധ്യമ പ്രവർത്തകരെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അവഗണിക്കരുത് -എം കെ രാഘവൻ എം പി


നടുവണ്ണൂർ: പ്രാദേശിക മാധ്യമ പ്രവർത്തകരെ സർക്കാരുകളും മാനേജ്
മെൻ്റുകളും ശ്രദ്ധിക്കാതെ പോകരുതെന്ന് എം കെ രാഘവൻ എം പി. ഒരു നാടിൻ്റെയും ആ നാട്ടിലെ ജനങ്ങളുടെയും വികസന പ്രവർത്തനങ്ങൾക്ക് സത്യസന്ധമായ ജീവത്തായ വാർത്തകൾ നൽകുന്നവരാണ് പ്രാദേശിക മാധ്യമ പ്രവർത്തകർ. അവരെ വേണ്ട രീതിയിൽ ശ്രദ്ധിക്കാതെ പോകരുതെന്നും ക്ഷേമ പദ്ധതികൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂനിയൻ (ഐ ആർ എം യു) കോഴിക്കോട് ജില്ലാ സമ്മേളനം നടുവണ്ണൂർ ഗ്രീൻ പരൈ സോ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക മാധ്യമ പ്രവർത്തകരെ ഇശ്രം പദ്ധതിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തുമെന്നും വിഷയം പാർലിമെൻ്റിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ പ്രസിഡൻ്റ് കുഞ്ഞബ്ദുള്ള വാളൂർ അധ്യക്ഷനായിരുന്നു. സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് ഉസ്മാൻ അഞ്ചുകുന്ന്, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി യു ടി ബാബു, ജില്ലാ സെക്രട്ടറി പി കെ പ്രിയേഷ് കുമാർ, ജില്ലാ ട്രഷറർ കെ ടി കെ റഷീദ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സായാഹ്നം കവിയും മാധ്യമ പ്രവർത്തകനുമായ അബ്ദുള്ള പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. ശ്രീജിഷ് കേളപ്പൻ, രാധാകൃഷ്ണൻ ഒള്ളൂർ, രഘുനാഥ് പുറ്റാട്, മുജീബ് കോമത്ത് എന്നിവർ സംസാരിച്ചു.

 

 

Comments

COMMENTS

error: Content is protected !!