SPECIAL
പ്രായത്തെ പിടിച്ചുകെട്ടുന്ന ഭക്ഷണം വീട്ടില്‍ തന്നെ
പ്രായമേറുമ്പോള്‍ ചര്‍മത്തിലെ ഗ്രന്ഥികളുടെ പ്രവര്‍ത്തനം കുറയും. ഒപ്പം മൃദുത്വവും ഇലാസ്റ്റികതയും. തൊലിയുടെ വരള്‍ച്ച കുറയ്ക്കാന്‍ വെളിച്ചെണ്ണയും മോയ്‌സ്ചറൈസറും നല്ലതാണ്. ഭക്ഷണത്തിലും വേണം ശ്രദ്ധ.
ന മ്മുടെ ചര്‍മമാണ് പലപ്പോഴും പ്രായത്തെ വിളിച്ചു പറയുന്നത്. പ്രായമേറുമ്പോള്‍ ചര്‍മത്തിലെ ഗ്രന്ഥികളുടെ പ്രവര്‍ത്തനം കുറയും. ഒപ്പം മൃദുത്വവും ഇലാസ്റ്റികതയും. തൊലിയുടെ വരള്‍ച്ച കുറയ്ക്കാന്‍ വെളിച്ചെണ്ണയും മോയ്‌സ്ചറൈസറും നല്ലതാണ്. ഭക്ഷണത്തിലും വേണം ശ്രദ്ധ. ഇളനീര്‍, മാമ്പഴം, കക്കിരി, കാരറ്റ്, കോവക്ക, ബീറ്റ്‌റൂട്ട്, ഓറഞ്ച്, പൈനാപ്പിള്‍, പൂവന്‍പഴം, ആപ്പിള്‍, പപ്പായ, മുരിങ്ങയില, മുളപ്പിച്ച ധാന്യങ്ങള്‍, നെല്ലിക്ക തുടങ്ങിയവയെല്ലാം നിത്യ ഭക്ഷണത്തിന്റെ ഭാഗമാക്കാം.
അവക്കാഡോ മില്‍ക് ഷേക്ക്
- അവക്കാഡോ- 50 ഗ്രാം
- പാല്‍- 200 മില്ലി
- ബദാം (കുതിര്‍ത്തത്)- അഞ്ച് എണ്ണം
എല്ലാ ചേരുവകളും പാകത്തിന് വെള്ളം ചേര്‍ത്ത് മിക്‌സിയിലടിച്ച് കുടിക്കാം.
ഗുണങ്ങള്‍
അവക്കാഡോ ചീത്ത കൊളസ്‌ട്രോള്‍ പുറന്തള്ളും. മുഖത്തെ പേശികള്‍ക്ക് ബലം നല്‍കും. പാലില്‍ മാംസ്യവും കാത്സ്യവും വൈറ്റമിന്‍ ഡി യും അടങ്ങിയിരിക്കുന്നു. എല്ലുകളുടെയും കോശങ്ങളുടെയും നിര്‍മാണത്തിന് അവ ആവശ്യമാണ്.
അവക്കാഡോ ചീത്ത കൊളസ്‌ട്രോള്‍ പുറന്തള്ളും. മുഖത്തെ പേശികള്‍ക്ക് ബലം നല്‍കും. പാലില്‍ മാംസ്യവും കാത്സ്യവും വൈറ്റമിന്‍ ഡി യും അടങ്ങിയിരിക്കുന്നു. എല്ലുകളുടെയും കോശങ്ങളുടെയും നിര്‍മാണത്തിന് അവ ആവശ്യമാണ്.
സ്‌ട്രോബറി ജ്യൂസ്
- സ്‌ട്രോബെറി, ബ്ലൂബെറി- 50 ഗ്രാം വീതം
- ടെന്‍ഡര്‍ കോക്കനട്ട് വാട്ടര്‍- 200 മില്ലി
- ഐസ് ക്യൂബ്‌സ്- ആവശ്യത്തിന്
എല്ലാം ബ്ലെന്‍ഡ് ചെയ്ത് ജ്യൂസാക്കാം.
ഗുണങ്ങള്‍
ബ്ലൂബെറിയിലും സ്‌ട്രോബറിയിലും അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റ്, ശരീരകോശത്തിലെ തകരാറുകള്‍ തടയുന്നു.
ബ്ലൂബെറിയിലും സ്‌ട്രോബറിയിലും അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റ്, ശരീരകോശത്തിലെ തകരാറുകള്‍ തടയുന്നു.
ടൂണ- തക്കാളി സാലഡ്
- ടൂണ- 150 ഗ്രാം
- തക്കാളി- രണ്ട് എണ്ണം
- ഒലീവ് ഓയില്‍- ഒരു ടേബിള്‍ സ്പൂണ്‍
- കുരുമുളക്, ഉപ്പ്- പാകത്തിന്
- നാരങ്ങാനീര്- ഒരു സ്പൂണ്‍
ടൂണ ചെറിയ കഷ്ണങ്ങളാക്കി ഒലീവ് ഓയിലില്‍ ബേക്ക് ചെയ്യുക. സാലഡ് വലുപ്പത്തില്‍ അരിഞ്ഞ തക്കാളി, ഉപ്പ്, നാരങ്ങാനീര്, കുരുമുളക് എന്നിവ ടൂണയില്‍ യോജിപ്പിക്കുക.
ഗുണങ്ങള്‍
ടൂണ ശരീരത്തിലെ ഓക്‌സിഡേറ്റീവ് ഡാമേജിനെ പരിഹരിക്കുന്നു. ചര്‍മസംരക്ഷണത്തില്‍ ഒലീവ് ഓയിലിന് പ്രധാന പങ്കുണ്ട്.
ടൂണ ശരീരത്തിലെ ഓക്‌സിഡേറ്റീവ് ഡാമേജിനെ പരിഹരിക്കുന്നു. ചര്‍മസംരക്ഷണത്തില്‍ ഒലീവ് ഓയിലിന് പ്രധാന പങ്കുണ്ട്.
Comments