പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 82.95 ശതമാനം വിജയം

പ്ലസ് ടു പരീക്ഷയിൽ 82.95 ശതമാനം വിജയം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. റെ​ഗുലർ വിഭാ​ഗത്തിൽ 3,76,135 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 3,12,005 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി.  നാല് മണി മുതൽ വെബ്സൈറ്റിലും മൊബൈൽ ഫോൺ ആപ്ലിക്കേഷനിലും ഫലമറിയാം. എന്നാൽ ഇത്തവണ വിജയശതമാനം 0.92% കുറഞ്ഞു. സയൻസ് ഗ്രൂപ്പിൽ 87.31% വിജയവും ഹുമാനിട്ടീസ് – 71.93%,  കൊമേഴ്സ് – 82.75%  വിജയം നേടി. 

വിജയശതമാനം ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിൽ. 87.55 ശതമാനമാണ് വിജയം. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്. 76.59 ശതമാനം. 77 സ്കൂളുകളിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാ‍ർത്ഥികളും വിജയിച്ചു. എട്ട് സ‍ർക്കാർ സ്കൂളുകളും 25 എയ്ഡഡ് സ്കൂളുകളും 12 സ്പെഷ്യൽ സ്കൂളുകളും നൂറ് ശതമാനം വിജയം നേടി.

ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ ജില്ല മലപ്പുറമാണ്. 60,380 പേരാണ് പരീക്ഷയെഴുതിയത്. കുറവ് വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ ജില്ല വയനാടാണ്. ഏറ്റവും കൂടുതൽ, എല്ലാ വിജയങ്ങൾക്കും എ പ്ലസ് ലഭിച്ച ജില്ലയും മലപ്പുറമാണ്. 4597 പേർക്ക് മലപ്പുറം ജില്ലയിൽ മുഴുവൻ എ പ്ലസ് ലഭിച്ചു. 

Comments

COMMENTS

error: Content is protected !!