ANNOUNCEMENTSKERALA

പ്ലസ് വൺ സപ്ലിമെന്‍ററി അലോട്ട്മെന്‍റ്: അപേക്ഷ ഇന്നു മുതൽ ശനിയാഴ്ച വരെ

തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള അപേക്ഷ സമർപ്പണം വ്യാഴാഴ്ച രാവിലെ 10ന് ആരംഭിക്കും. സെപ്റ്റംബർ മൂന്നിന് വൈകീട്ട് അഞ്ചുവരെ അപേക്ഷ സമർപ്പിക്കാം.

മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്‍റ് ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും ഈ ഘട്ടത്തിൽ അപേക്ഷ സമർപ്പിക്കാം. സീറ്റൊഴിവും മറ്റു വിവരങ്ങളും വ്യാഴാഴ്ച രാവിലെ ഒമ്പതിന് അഡ്മിഷൻ പോർട്ടലായ https://hscap.kerala.gov.inൽ പ്രസിദ്ധീകരിക്കും.

നിലവിൽ ഏതെങ്കിലും ക്വോട്ടയിൽ പ്രവേശനം ലഭിച്ചവർക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനത്തിന് ഹാജരാകാത്തവർക്കും ഏതെങ്കിലും ക്വോട്ടയിൽ പ്രവേശനം നേടിയ ശേഷം ടി.സി വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാൻ സാധിക്കില്ല.

തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്‍ററി അലോട്ട്മെന്‍റിൽ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കാൻ സൗകര്യം അനുവദിച്ചിട്ടുണ്ട്. അലോട്ട്മെന്‍റിന് അപേക്ഷിക്കാനും മറ്റു നിർദേശങ്ങളും സാങ്കേതിക സഹായങ്ങളും സ്കൂൾ ഹെൽപ് ഡെസ്കുകളിലൂടെ നൽകാൻ വേണ്ട സജ്ജീകരണങ്ങൾ പ്രിൻസിപ്പൽ സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചു.

മുഖ്യ അലോട്ട്മെന്‍റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്‍റ് ലഭിക്കാത്തവർ സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് പരിഗണിക്കാനായി കാൻഡിഡേറ്റ് ലോഗിനിലെ ‘RENEW APPLICATION’ എന്ന ലിങ്കിലൂടെ ഒഴിവുകൾക്കനുസൃതമായി പുതിയ ഓപ്ഷനുകൾ നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം.

ഇതുവരെ അപേക്ഷിക്കാത്തവർ ‘Create Candidate Login-SWS’ എന്ന ലിങ്കിലൂടെ കാൻഡിഡേറ്റ് ലോഗിൻ രൂപവത്കരിക്കണം. തുടർന്ന് ‘APPLY ONLINE’ എന്ന ലിങ്കിലൂടെ ഒഴിവുകൾക്കനുസൃതമായി അപേക്ഷ സമർപ്പിക്കണം

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button