ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭ 2019-20 വാര്‍ഷിക പദ്ധതിയില്‍ മത്സ്യതൊഴിലാളികളുടെ വിദ്യാര്‍ഥികളായ മക്കള്‍ക്ക് പഠനത്തിനാവശ്യമായ ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയര്‍പേഴ്‌സന്‍ ദിവ്യസെല്‍വരാജ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്‍ എന്‍.കെ.ഭാസ്‌കരന്‍, നഗരസഭാംഗങ്ങളായ കെ.വി.സുരേഷ്ബാബു, കെ.വി.സന്തോഷ് കുമാര്‍, പി.കെ.രാമദാസന്‍, കെ.ടി.റഹ് മത്ത്, ഫിഷറീസ് ഓഫീസര്‍ ഫിസിന എന്നിവര്‍ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!