Sports
ഫീല്‍ഡിംഗിനിടെ ഷമിയെ ചീത്ത വിളിച്ച് കോലി;

ലണ്ടന്‍: ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിനിടെ മുഹമ്മദ് ഷമിയെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ചീത്ത വിളിച്ചോ? ഈ ചോദ്യമാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കോലിയുടെ ഒരു വീഡിയോയാണ് ഈ ചോദ്യത്തിന് ആധാരം.
27-ാമത്തെ ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് സംഭവം. ബംഗ്ലാദേശിന് വേണ്ടി ലിറ്റണ്‍ ദാസായിരുന്നു ബാറ്റ് ചെയ്യുന്നത്. ഫീല്‍ഡിംഗില്‍ മുഹമ്മദ് ഷമി കാണിച്ച അശ്രദ്ധയാണ് കോലിയെ ദേഷ്യം പിടിപ്പിച്ചത്. ലിറ്റണ്‍ ദാസ് ഫൈന്‍ ലെഗിലേക്ക് കളിച്ച പന്ത് ഷമി ഓടിയെടുക്കുന്നതിനിടെ കൈയില്‍ നിന്ന് വഴുതിപോവുകയായിരുന്നു. രണ്ടാമത് ഒരു റണ്‍ കൂടി ഓടിയെടുക്കുന്നതില്‍ ബംഗ്ലാ താരങ്ങളെ തടഞ്ഞത് ചാഹലിന്‍റെ ഇടപെടലാണ്.
എന്നാല്‍ കോലിക്ക് ഷമിയുടെ ഫീല്‍ഡിങ് അത്ര രസിച്ചില്ല. ഫീല്‍ഡിംഗില്‍ ശ്രദ്ധിക്കാതിരുന്ന ഷമിയോട് അവിടെക്കിടന്നുറങ്ങുകയാണോ എന്നാണ് താരം പറയുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്.
Comments