ഫുട്ബോൾ മാമാങ്കം ആസ്വദിക്കാനായി മേപ്പയൂരിൽ ബിഗ്സ്ക്രീൻ ഒരുങ്ങുന്നു

ലോകം മുഴുവൻ ഫുട്ബോളിന്റെ ആവേശത്തിലും ലഹരിയിലും ആണല്ലോ. ലോകകപ്പ് ഫുട്ബാൾ ഖത്തറിൽ വച്ച് നടക്കുമ്പോൾ മറ്റെവിടുത്തേക്കാളും കളിയെ നെഞ്ചേറ്റുകയാണ് നമ്മൾ മലയാളികൾ. മറ്റെല്ലാ അതിർവരമ്പുകൾക്കുമപ്പുറം ഈ കളിക്കളത്തിൽ നമ്മൾ ഒന്നായി തീരുന്നു…കളിയിടങ്ങളിലെ കൂട്ടായ്മകൾ കൊണ്ട് പുതിയൊരു സംസ്കാരം വളർത്തിയെടുക്കാൻ ശ്രമിക്കുകയാണ് മേപ്പയൂരിലെ യുവജനങ്ങൾ … അനീതികൾക്കെതിരായ, ലഹരിക്കെതിരായ, മാനവികതയുടെ പുതിയ സംസ്കാരം…
ഈ ലോകകപ്പിന് മേപ്പയ്യൂർ ടൗണിൽ വലിയ LED സ്‌ക്രീൻ സ്ഥാപിച്ചു കൊണ്ട് ഫുട്ബോൾ മത്സരം ആസ്വദിക്കാൻ അവസരമൊരുക്കുകായാണ് മേപ്പയൂരിലെ യുവജന കൂട്ടായ്മ


നൂറുകണക്കിന് ആളുകൾക്ക് ഒരേ സമയം ഇരുന്നുകൊണ്ട് കളി കാണാൻ ഉള്ള അവസരം ഉണ്ടാവും. ബിഗ് സ്ക്രീൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള സ്വാഗത സംഘം രൂപീകരണ യോഗം മേപ്പയ്യൂർ ടൗണിൽ വച്ച് നടന്നു . സംഘാടക സമിതി രൂപീകരണ യോഗം മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ KT രാജൻ ഉദ്ഘാടനം ചെയ്തു. സുനിൽ വടക്കയിൽ അധ്യക്ഷനായി. ധനേഷ് സി കെ സ്വാഗതം പറഞ്ഞു. ജനപ്രതിനിധികളായ ശോഭ എൻ പി, റാബിയ എടത്തിക്കണ്ടി,രമ്യ എ പി,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ കുഞ്ഞിരാമൻ,കെ രാജീവൻ,പി കെ അനീഷ് മാസ്റ്റർ, ടി കെ എ ലത്തീഫ്, കെ കെ രാമചന്ദ്രൻമാസ്റ്റർ,എ സി അനൂപ്, ഷംസുദ്ധീൻ കമ്മന, അമൽ ആസാദ്‌, സുഹനാദ്, ലബീബ് അഷ്‌റഫ്‌, ഫസലു റഹ്മാൻ,ബിജിത്ത് വി പി,ദേവാനന്ദ്, ദേവദാസൻ മാസ്റ്റർ,വിനോദ് വടക്കയിൽ,ആർ കെ രമേശ്‌,വിനീഷ് ആരാധ്യ, പി കെ പ്രിയേഷ് കുമാർ, ഫാൻസ്‌ അസോസിയേഷൻ പ്രതിനിധികളായ ഷൗക്കത്ത് യു, അനീഷ് കണ്ടോത്ത്,അനീസ്, ശ്രീനന്ദ്, നിഷാദ് KK എന്നിവർ സംസാരിച്ചു

Comments

COMMENTS

error: Content is protected !!