മുപ്പത് വയസ്സ് കഴിഞ്ഞ ഇന്ത്യന്‍ നഗരവാസികള്‍ക്കായി ‘ആന്റ് വീ മെറ്റ്’ ഡേറ്റിങ് ആപ്പ്

ഇന്റര്‍നെറ്റിന്റെ ലഭ്യത എന്തിനും ഏതിനും ആപ്ലിക്കേഷന്‍ എന്ന നിലയില്‍ കാര്യങ്ങള്‍ കൊണ്ടെത്തിച്ചിട്ടുണ്ട്. അവയ്ക്കിടയില്‍ ഡേറ്റിങ് ആപ്ലിക്കേഷനുകളും സുലഭമാണ്. ഇന്ത്യയ്ക്കകത്തും പുറത്തും ഡേറ്റിങ് ആപ്പുകള്‍ക്ക് വന്‍തോതില്‍ സ്വീകാര്യത ലഭിക്കാറുമുണ്ട്.

 

എന്നാല്‍ ഡേറ്റിങ് ആപ്പുകളില്‍ തന്നെ വ്യത്യസ്ത തേടുകയാണ് ‘ആന്റ് വീ മെറ്റ്’ ആപ്പ്
(andwemet). നഗരവാസികളായ 30വയസ്സിനു മുകളിലുള്ളവര്‍ക്കാണ് ഈ ആപ്ലിക്കേഷന്‍. ഇന്ത്യയ്ക്ക് പുറമേ അമേരിക്ക, സിംഗപ്പൂര്‍, ഓസ്ട്രേലിയ, ഹോങ്കോങ് എന്നിവിടങ്ങളിലാണ് ആപ്ലിക്കേഷന്‍ ലഭ്യമാകുക.

 

‘ആന്റ് വീ മെറ്റ്’ ലോഗിന്‍ ചെയ്യുന്നതിന് 20 മിനിറ്റോളം നീളുന്ന രജിസ്‌ട്രേഷന്‍ പ്രക്രിയയാണുള്ളത്. രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ക്കപ്പുറം ചില വ്യക്തി വിവരങ്ങളും ആപ്പില് ലോഗിന്‍ ചെയ്യുന്നതിനാവശ്യമാണ്.  ഇതിനൊക്കെ പുറമേ സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖയും രജിസ്‌ട്രേഷന്‍ നടപടിയുടെ ഭാഗമായി ഉള്‍പ്പെടുത്തണം. ആപ്പ് ദുരുപയോഗം ചെയ്യുന്നത് തടയാനാണ് സര്‍ക്കാര്‍  അംഗീകൃത തിരിച്ചറിയല്‍ രേഖ അപ് ലോഡ് ചെയ്യുന്നത്. മാത്രമല്ല, വ്യാജ അക്കൗണ്ടുകള്‍ ഒഴിവാക്കാനും പരാതികള്‍ക്കു മേല്‍ നടപടിയെടുക്കാനുമാണ് ഇത്.
Comments

COMMENTS

error: Content is protected !!