KOYILANDILOCAL NEWS
ബജറ്റിലും, പോലീസ് നടപടിയിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രകടനം
കൊയിലാണ്ടി: നികുതി ഭീകരതയ്ക്കെതിരെ
യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന സമര പരിപാടികളിൽ
പോലീസ് നടത്തുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ എംഎൽഎ കെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അജയ് ബോസ്, വൈസ് പ്രസിഡന്റ് തൻഹീർ കൊല്ലം, റാഷിദ് മുത്താമ്പി, അഭിനവ് കണക്കശ്ശേരി, റംഷി കാപ്പാട്, ദൃശ്യ എം,നീരജ് നിരാല, നിമ്‌നാസ് കോടിക്കൽ, റൗഫ് ചെങ്ങോട്ടുകാവ്, സജിത്ത് കാവും വട്ടം, നിത്യ മുചുകുന്ന് എന്നിവർ നേതൃത്വം നൽകി.
Comments