രാരൻകണ്ടി ബാലകൃഷ്ണൻ അനുസ്മരണം

കോൺഗ്രസ്സ് നേതാവും പഞ്ചായത്ത് അംഗവുമായിരുന്ന ശ്രീ രാരൻ കണ്ടി ബാലകൃഷ്ണൻ്റെ ഒന്നാം ചരമവാർഷികം ആചരിച്ചു. ശവകുടീരത്തിൽ പുഷ്പാർച്ചനയും മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ഓഫീസിൽ ഫോട്ടോ അനാഛാദനവും നടത്തി. ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗസ്റ്റ് കമ്മറ്റിയാണ് പരിപാടികൾ സംഘടിപ്പിച്ചത്.

സി സി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺകുമാർ, മുൻ ഡി സി സി പ്രസിഡണ്ട് യു രാജീവൻ ,രത്നവല്ലി, സി വി ബാലകൃഷ്ണൻ, വി വി സുധാകരൻ, മണ്ഡലം പ്രസിഡണ്ട് എൻ മുരളീധരൻ, കൂമുള്ളി കരുണാകരൻ, സി ഗോപിനാഥ്, അബ്ദുൾ ഷുക്കൂർ, പണിക്കോട്ടിൽ മുരളീധരൻ, വത്സരാജ് പി.വി വേണുഗോപാൽ എന്നിവർ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!