KOYILANDILOCAL NEWS
ബഷീർ; മണ്ണിനേയും മനുഷ്യനേയും ഒരുപോലെ പ്രണയിച്ച മഹാനായ എഴുത്തുകാരൻ; അഞ്ജലി വേണുഗോപാൽ
മേപ്പയ്യൂർ: മണ്ണിനേയും മനുഷ്യനേയും ഒരു പോലെ പ്രണയിച്ച ബഷീർ, മലയാളത്തിന് വേറിട്ട ഭാഷയും, അനുഭവവും വിഭാവനം ചെയ്ത മഹാനായ എഴുത്തുകാരനാണെന്ന് അഞ്ജലി വേണുഗോപാൽ പറഞ്ഞു. എരവട്ടൂർ നാരായണ വിലാസം എ യു പി സ്കൂളിലെ
ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയും, ബഷീർ ദിനാചരണ പരിപാടികളും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
പ്രധാന അധ്യാപിക സി പി റീന അധ്യക്ഷയായിരുന്നു. ഇ കെ പ്രദീപ് കുമാർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. പി അശ്വിൻ, എൻ രാജേഷ് എന്നിവർ സംസാരിച്ചു. നൈസ മറിയം സ്വാഗതവും ഗൗരീ മോഹൻ നന്ദിയും പറഞ്ഞു. ‘ബഷീർ ദി മാൻ, എന്ന ഡോക്യുമെന്ററിയും ബഷീർ സാഹിത്യ ക്വിസ്സും നടത്തി.
Comments