കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്

കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ യു പി എസ് ടി, എച്ച് എസ് ടി ( മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, നാച്ചുറൽ സയൻസ്), കായികാധ്യാപക ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. 2022 ജൂൺ രണ്ട് വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഗണിതം, ഉച്ചക്ക് രണ്ടുമണി ഹിന്ദി എന്നീ വിഷയങ്ങളിലേക്ക് അഭിമുഖം നടക്കും. ജൂൺ മൂന്ന് വെള്ളി രാവിലെ 10 മണിക്ക് നാച്ചുറൽ സയൻസ്, ഉച്ചക്ക് രണ്ട് മണി പി ഇ ടി ഒഴിവിലേക്കും അഭിമുഖം നടക്കും. ജൂൺ നാല് ശനിയാഴ്ച രാവിലെ 10 മണിക്ക് യു പി എസ് ടി ഒഴിവുകളിലേക്ക് അഭിമുഖം നടക്കും. ജൂൺ ആറ് തിങ്കള്ഴ്ച രാവിലെ 10 മണിക്ക് മലയാളം, ഉച്ചക്ക് രണ്ട് മണി ഇംഗ്ലീഷ് വിഷയങ്ങളിലും അഭിമുഖം നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും ശരി പകർപ്പുകളുമായി കൃത്യസമയത്ത് സ്കൂൾ ഓഫീസിൽ ഹാജരാവേണ്ടതാണെന്ന് ഹെഡ്മിസ്ടസ്സ് അറിയിച്ചു.

Comments

COMMENTS

error: Content is protected !!