Uncategorized
ബസ് ഉടമകള്‍ സമരത്തിൽ നിന്ന് പിൻമാറണം: മന്ത്രി
തിരുവനന്തപുരം∙ സ്വകാര്യ ബസ് ഉടമകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല സമരത്തില്‍നിന്ന് പിന്‍മാറണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അഭ്യര്‍ത്ഥിച്ചു. സമരക്കാരുടെ ആവശ്യമായ യാത്രാ നിരക്ക് വര്‍ധന തീരുമാനിച്ച കാര്യമാണ്. എന്ന് മുതല്‍ കൂട്ടണം എന്ന് മാത്രമാണ് ഇനി തീരുമാനിക്കേണ്ടത്. അതിനാല്‍ ഇനി സമരം ചെയ്യുന്നതുകൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കാം എന്നല്ലാതെ മറ്റ് കാര്യമൊന്നുമില്ലന്നും ആന്റണി രാജു പറഞ്ഞു.
Comments