ബാങ്കിൽ ക്ലർക്ക് ആവാം. 5830 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ ക്ലർക്ക് ആവാൻ ബിരുദധാരികൾക്ക് അവസരം. ബാങ്കിങ് സർവ്വീസ് സെലക്ഷൻ ബോർഡ് 5830 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 പബ്ലിസ് സെക്ടർ ബാങ്കുകളിലായാണ് അവസരം.

വിവിധ ബാങ്കുകളിലായി കേരളത്തിൽ മാത്രം 141 ഒഴിവുണ്ട്. ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ്. പ്രഥമികം,മെയിൻ എന്നിങ്ങനെ രണ്ട് ഘട്ട പരീക്ഷകളുണ്ടാവും. തുടർന്ന് തയാറാക്കുന്ന റാങ്ക് ലിസ്റ്റിൻ്റെ അടിസ്ഥാനത്തിലാവും നിയമനം. 2023 വരെ ലിസ്റ്റിന് കാലാവധിയുണ്ടാവും.

ബിരുദത്തിന് പുറമെ കമ്പ്യൂട്ടർ പരിജ്ഞാനവും നിർബന്ധമാണ്. അപേക്ഷിക്കുന്ന സംസ്ഥാനത്തെ മാതൃഭാഷ അറിഞ്ഞിരിക്കണം.

ജൂലായ് ഒന്നിന് 20 നും 28 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുണ്ടാവും. പൊതു വിഭാഗത്തിൽ അുപേക്ഷാ ഫീസ് 850 രൂപയാണ്. പ്രീ എക്സാം ട്രെയിനിങും ലഭിക്കും.

ഓൺലൈൻ പരീക്ഷ ആഗസ്ത് 28, 29, സപ്തംബർ 4 തീയതികളിലായാവും നടക്കുക. മെയിൻസ് ഒക്ടോബർ 31 ന്. അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്ത് ഒന്ന്. സർവ്വറുകൾ ജാമാവുന്നത് പതിവായതിനാൽ അവസാന തീയതിക്ക് മുൻപായി അപേക്ഷിക്കുന്നതാവും നന്നാവുക.

പരീക്ഷയുടെ സിലബസും വിശദവിവരങ്ങളും നോട്ടിഫിക്കേഷൻ ലിങ്കിൽ തന്നെ ലഭിക്കും. നോട്ടിഫിക്കേഷൻ നന്നായി വായിച്ച് മനസിലാക്കിയ ശേഷം മാത്രം അപേക്ഷ അയക്കുക. സിലബസ് ഭാഗം പ്രത്യേകം മനസിലാക്കുക. പ്ലസ് ടു തലം വരെയുള്ള പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കി പ്രാഥമിക പഠനം തുടങ്ങുക.

വെബ് സൈറ്റ് https://www.careerpower.in/ibps-clerk.html

https://www.zyberpass.com/index/index.html

 

Comments

COMMENTS

error: Content is protected !!