ബാബുവിനെതിരേ കേസെടുക്കാനുള്ള വനംവകുപ്പ് നീക്കം തടഞ്ഞ് മന്ത്രി എ.കെ. ശശീന്ദ്രന്‍
ബാബുവിനെതിരേ കേസെടുക്കാനുള്ള വനംവകുപ്പ് നീക്കം തടഞ്ഞ് വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായും വനംവകുപ്പ് ഉദ്യോഗസ്ഥരുമായും സാഹചര്യം ചർച്ച ചെയ്ത് നടപടി നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.. ഗവണ്‍മെന്റിന് ബാബുവിനോടും കുടുംബത്തോടുമാണ് അനുഭാവമുള്ളത്. ആ അനുഭാവം തന്നെയാണ് മുഖ്യമന്ത്രിക്കുള്ളതെന്നാണ് മനസിലാക്കുന്നത്. അതുമനസില്‍ വെച്ചുകൊണ്ട് പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. ബാബുവിന് എതിരായ ഒരു നീക്കം ഇപ്പോള്‍ സമൂഹം അംഗീകരിക്കില്ല. അതു നമ്മള്‍ മനസിലാക്കേണ്ടതുണ്ട്.
വനംവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി, വനംവകുപ്പ് മേധാവി, വന്യജീവി ചീഫ് വാര്‍ഡന്‍ എന്നിവരുമായി വിഷയത്തില്‍ ചര്‍ച്ച നടത്തി സാഹചര്യങ്ങള്‍ വിലയിരുത്തും. വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടല്ല അവര്‍ വനത്തിലേക്ക് പോയതെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. എന്നാല്‍, നിയമപരമായ വഴി മാത്രം സ്വീകരിക്കുന്നത് എല്ലാ ഘട്ടത്തിലും ഉചിതമാകില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.