CRIME
ബാബു വധക്കേസ്: മൃതദേഹം കുഴിച്ചിടാൻ സഹായിച്ചയാൾ അറസ്റ്റിൽ
തൃശൂർ ചേർപ്പ് മുത്തുള്ളിയാലിൽ സഹോദരനെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. പ്രതി കെ.ജെ സാബുവിൻ്റെ സുഹൃത്ത് സുനിലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മരിച്ച ബാബുവിൻ്റെ മൃതദേഹം മറവ് ചെയ്യാൻ സഹായിച്ചത് സുനിലെന്ന് പൊലീസ് കണ്ടെത്തി. പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. മാർച്ച് 19നാണ് കൊലപാതകം.
മദ്യപിച്ചെത്തി സ്ഥിരം ബഹളമുണ്ടാക്കുന്ന സഹോദരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നായിരുന്നു പ്രതിയായ സഹോദരൻ സാബുവിന്റെ മൊഴി. ബാബുവിന്റെ ശ്വാസകോശത്തില്‍ മണ്ണിന്റെ അംശവും കണ്ടെത്തി. ഇതോടെ അബോധാവസ്ഥയിലായ സഹോദരനെ മരിച്ചെന്ന് കരുതി കുഴിച്ചുമൂടുകയായിരുന്നുവെന്ന് പൊലീസും സ്ഥിരീകരിച്ചു.
Comments