CALICUTDISTRICT NEWS
ബാലുശേരിയിലെ തിയേറ്ററിന് പുറത്ത് സിനിമാതാരങ്ങളുടെ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍
കോഴിക്കോട് സിനിമാതാരങ്ങളുടെ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ബാലുശേരിയിലെ തിയേറ്ററിന് സമീപമാണ് കൂട്ടത്തല്ല് നടന്നത്. മുപ്പതോളം യുവാക്കള്‍ തമ്മില്‍ സിനിമാ താരങ്ങളുടെ പേര് പറഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ നിരവധി യുവാക്കള്‍ക്ക് പരുക്കേറ്റു.
സിനിമാതാരങ്ങളുടെ പേര് പറഞ്ഞ് ആരംഭിച്ച തര്‍ക്കം അസഭ്യം പറച്ചിലിലേക്കും കയ്യാങ്കളിയിലേക്കും മാറുകയായിരുന്നു. സംഘങ്ങളായി തിരിഞ്ഞായിരുന്നു യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ബാലുശേരിയിലെ ഒരു തിയേറ്ററിന് മുന്നിലുള്ള ഇടവഴിയില്‍ ഇന്നലെയാണ് സംഭവം നടന്നത്. കൂട്ടത്തല്ലിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.
സംഭവിച്ചത് എന്താണെന്നത് സംബന്ധിച്ച് പൊലീസിന് ഇതുവരെ പൂര്‍ണവിവരങ്ങള്‍ ലഭിച്ചിട്ടില്ല. സംഘര്‍ഷത്തിലുള്‍പ്പെട്ട യുവാക്കള്‍ക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്. സിനിമാതാരങ്ങളുടെ ആരാധകര്‍ തമ്മിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന തിയേറ്റര്‍ ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Comments