സംസ്ഥാനത്ത് ഏഴ് പുതിയ ഡിസ്പെൻസറികൾ സ്ഥാപിക്കാൻ ഇഎസ്‌ഐ കോർപ്പറേഷൻ അനുമതി ലഭിച്ചതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 115-മത് റീജണൽ ബോർഡ് ഇഎസ്ഐ കോർപ്പറേഷൻ യോഗത്തിൽ ആണ് തീരുമാനം.
ബാലുശ്ശേരി, റാന്നി, കൂറ്റനാട്, വെഞ്ഞാറമൂട്, ആലത്തൂർ, താമരശ്ശേരി, കൂത്താട്ടുകുളം എന്നീ സ്ഥലങ്ങളിലാണ് പുതിയതായി ഡിസ്പെൻസറികൾ സ്ഥാപിക്കുവാൻ അനുമതി ലഭിച്ചത്. ഇതിൽ കൂത്താട്ടുകുളം ഡിസ്പെൻസറിയിൽ 3 ഡോക്‌ടർമാരുടെയും മറ്റുള്ള ഡിസ്പെൻസറികളിൽ രണ്ട് ഡോക്‌ടർമാരുടെയും സേവനം ലഭ്യമാക്കുവാനും തീരുമാനമായി.
Comments