CALICUTDISTRICT NEWS
ബാലുശ്ശേരിയിൽ യുവാവ് പാലത്തിലെ പൈപ്പിൽ തൂങ്ങിമരിച്ച നിലയിൽ
ബാലുശ്ശേരിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലോളി പുതുക്കുടി സത്യന്റെ മകൻ ആകാശ് ( 24) ആണ് മരിച്ചത്. ബാലുശ്ശേരിയിലെ ഗ്ലാസ് മാർട്ട് എന്ന സ്ഥാപനത്തിലെ ജീവനക്കരനാണ്.
മഞ്ഞപ്പാലത്തിനടുത്ത് ജപ്പാൻ കുടിവെള്ള പദ്ധതി പൈപ്പ് കടന്നുപോകുന്ന പാലത്തിലെ ചെറിയ പൈപ്പിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ നാട്ടുകാരാണ് മൃതദേഹം കാണുന്നത്. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.
Comments