DISTRICT NEWSTHAMARASSERI
ബാലുശ്ശേരിയിൽ 718 പേർ നിരീക്ഷണത്തിൽ
ബാലുശ്ശേരി : ബാലുശ്ശേരി താലൂക്ക് ആശുപത്രിയുടെ കീഴിലുള്ള നാല് പഞ്ചായത്തുകളിലായി 718 പേർ കോവിഡ് -19 രോഗനിരീക്ഷണത്തിലായി. വിവിധരാജ്യങ്ങളിൽനിന്ന് എത്തിയവരെ കൂടാതെ ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തിയവരും നിരീക്ഷണത്തിലാണ് താലൂക്ക് ആശുപത്രിക്ക് കീഴിലുള്ള പ്രദേശങ്ങളിൽ ഒരാൾക്കുമാത്രമാണ് രോഗം സ്ഥിരീകരിച്ചത്.
പഞ്ചായത്തുകൾ കേന്ദ്രികരിച്ച് ആരോഗ്യദ്രുതകർമസേനയുടെ പ്രവർത്തനം ഊർജിതമാക്കി. ബാലുശ്ശേരി താലൂക്ക് ആശുപത്രി, എരമംഗലം, മങ്ങാട്, പനങ്ങാട്, കൂരാച്ചുണ്ട് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ദ്രുതകർമസേനകൾ സജീവമായി രംഗത്തുണ്ട്. മലയോരമേഖലകളിൽ താമസിക്കുന്നവർക്ക് ഇനിയും ഗൗരവം ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്നും അതുകൊണ്ടുതന്നെ പ്രതിരോധപ്രവർത്തനങ്ങൾക്ക് പ്രയാസം നേരിടുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
വീട്ടിൽനിന്ന് ഇറങ്ങരുതെന്ന നിർദേശം പലരും പാലിക്കപ്പെടാത്തത് പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പോലീസിന്റെ പ്രവർത്തനം പ്രധാന ടൗണുകൾ കേന്ദ്രീകരിച്ചായതിനാൽ ഉൾനാടുകളിൽ ആളുകൾ കൂട്ടംകൂടിനിൽക്കുന്നതിൽ കാര്യമായ കുറവുവന്നിട്ടില്ല. നടപടികളില്ലാത്തതിനാൽ ആരോഗ്യവകുപ്പ് ജീവനക്കാരുടെ നിർദേശങ്ങൾ പലരും അവഗണിക്കുകയാണ്.
Comments