LOCAL NEWS
ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടത്തി
ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2023 – 24 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം നിർവ്വഹിച്ചു.
വൈസ് പ്രസിഡന്റ് അസൈനാർ എമ്മച്ചം കണ്ടി അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.പി.രവീന്ദ്രനാഥ് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് സെക്രട്ടറി എം.ഗിരീഷ് പദ്ധതി അവലോകനം നടത്തി. വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ, വിവിധ നിർവ്വഹണ ഉദ്യോഗസ്ഥർ, ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം. ശ്രീജ സ്വാഗതവും ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥൻ ശിവപ്രസാദ് നന്ദിയും പറഞ്ഞു.
Comments