LOCAL NEWS
ബാർബർ ബ്യൂട്ടീഷൻസ് സമ്മേളനം മേപ്പയ്യൂരിൽ
മേപ്പയ്യൂർ:കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻസ് വർക്കേഴ്സ് യൂണിയൻ (കെ എസ് ബി യു) കൊയിലാണ്ടി താലൂക്ക് കൺവെൻഷൻ മേപ്പയൂർ ഉണ്ണര ഹാളിൽ കെ രാജീവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സോമൻ ചേളന്നൂർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. എം പി കുഞ്ഞമ്മദ് സ്വാഗതം പറഞ്ഞു. ബാർബർ ബ്യൂട്ടീഷൻസ് സ്ഥാപനങ്ങളിലെ മാലിന്യങ്ങൾ സം|സ്കരിക്കാനുള്ള സംവിധാനം ഉടനെ ഉണ്ടാക്കണമെന്ന് പ്രമേയത്തിലൂടെ സമ്മേളനം സംസ്ഥാന ഗവൺമന്റിനോട് ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി, പ്രസിഡൻറ് വി വി രമേശൻ കൊയിലാണ്ടി, സെക്രട്ടറി എം പി കുഞ്ഞമ്മദ് മേപ്പയ്യൂർ, ഖജാൻജി പി സി സുരേഷ് ചെറുവണ്ണൂർ എന്നിവരെ തെരഞ്ഞെടുത്തു.
Comments