ഹരിയാന കോണ്‍ഗ്രസ് വക്താവ് വെടിയേറ്റ് മരിച്ചു

ഫരീദാബാദ്: ഹരിയാനായിലെ കോണ്‍ഗ്രസ് വക്താവ് വെടിയേറ്റു മരിച്ചു. വികാസ് ചൗധരിയാണ് കൊല്ലപ്പെട്ടത്. കാറില്‍ യാത്ര ചെയ്യവേ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാവിലെ ജിമ്മില്‍ പോയി മടങ്ങിവരവെയായിരുന്നു സംഭവം. കാറില്‍ യാത്ര ചെയ്തുകൊണ്ടിരിക്കെ പിന്തുടര്‍ന്നെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു.
പത്ത് തവണയോളം അക്രമികള്‍ വെടിയുതിര്‍ത്തെന്നും നിരവധി വെടിയുണ്ടകള്‍ ശരീരത്തില്‍ തുളഞ്ഞുകയറിയെന്നുമാണ് റിപ്പോര്‍ട്ട്.
കൊലപാതകത്തില്‍ നടുക്കം രേഖപ്പെടുത്തി ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വാര്‍ രംഗത്തെത്തി. കാട്ടുനീതിയാണ് ഇവിടെയെന്നും സംസ്ഥാനത്തെ ക്രമസമാധാന നില പാടെ തകര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം അതിക്രമം ചെറുക്കുന്നതിനിടെ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവവും റിപ്പോര്‍ട്ടു ചെയ്തിരുന്നു.
Comments

COMMENTS

error: Content is protected !!