CALICUTDISTRICT NEWSMAIN HEADLINES
ബീച്ച് ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റി
കോഴിക്കോട് ബീച്ച് ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ.വി അറിയിച്ചു. ആശുപത്രിയിലെ ഡയാലിസ് സെന്റർ അവിടെ നിലനിർത്തിയിട്ടുണ്ട്. കോവിഡ് വാർഡുമായി യാതൊരു വിധ ബന്ധവുമില്ലാത്ത രീതിയിൽ ഡയാലിസിസ് സെൻ്ററിലെ ഉള്ളിൽ നിന്നുള്ള പ്രവേശനം പൂർണ്ണമായും അടച്ചു. പകരം ആശുപത്രി കോമ്പൗണ്ടിൽ നിന്നും നേരെ ഡയാലിസിസ് സെൻ്ററിലേക്ക് പ്രവേശന റാംമ്പ് സഹിതം സജ്ജമാക്കിയിട്ടുണ്ടെന്ന് മെഡിക്കൽ ഓഫീസർ പറഞ്ഞു.
Comments