ബീച്ച് റോഡിൽ പാർക്കിങ് പരിഷ്കരണം


കോഴിക്കോട് ബീച്ച് റോഡിൽ വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും അനിയന്ത്രിതമായ വാഹനത്തിരക്കും ഗതാഗതതടസ്സങ്ങളും പതിവായതിനാൽ പ്രദേശത്ത് പാർക്കിങ് പരിഷ്കരണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ എസ്.സാംബശിവറാവു അറിയിച്ചു.   ഇനി മുതൽ ബീച്ചിൽ വിനോദ പരിപാടികൾ നടത്തുന്നവർ ഗതാഗതം നിയന്ത്രിക്കാനുള്ള വാർഡൻമാരുടെ സേവനം ഉറപ്പാക്കണം.  10 വാർഡൻമാരുടെയെങ്കിലും സേവനമില്ലാത്ത പരിപാടികൾക്ക് ബീച്ചിൽ അനുമതി ലഭിക്കില്ല.  തിരക്ക് കൂടുന്ന ദിവസങ്ങളിൽ ഗാന്ധി റോഡ് ജങ്ഷനിലും കോർപ്പറേഷൻ ഓഫീസ് ജങ്ഷനിലും ആവശ്യമായ ട്രാഫിക് നിയന്ത്രണങ്ങളും ഗതാഗതം തിരിച്ചുവിടലും നടത്താൻ പോലീസിനെ ചുമതലപ്പെടുത്തി.  പാർക്കിങ് പ്രശ്നം പരിഹരിക്കുന്നതിന് സൗത്ത് ബീച്ചിൽ പോർട്ടിൻ്റെ അധീനതയിലുള്ള സ്ഥലത്ത് പാർക്കിങ് അനുവദിക്കും.  പേ പാർക്കിങ് സംവിധാനം ഏർപ്പെടുത്താൻ പോർട്ട് ഓഫീസറെ ചുമതലപ്പെടുത്തി.  ബീച്ച് റോഡിൽ ഒരു നിരയിലധികം വാഹനങ്ങൾ പാർക്കു ചെയ്യുന്നതും നിരോധിച്ചു.  ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിച്ച് പിഴ ഈടാക്കുമെന്നും കലക്ടർ അറിയിച്ചു.

Comments

COMMENTS

error: Content is protected !!